Tuesday, September 27, 2022
Home Technology 'മെറ്റ'ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ എട്ട്​ സംസ്ഥാനങ്ങൾ

‘മെറ്റ’ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ എട്ട്​ സംസ്ഥാനങ്ങൾ

യുഎസ്: അമേരിക്കയിൽ ‘മെറ്റ’ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ എട്ട്​ യുഎസ് സ്റ്റേറ്റുകളിലെ അറ്റോർണി ജനറൽമാർ. മെറ്റയുടെ കീഴിലുള്ള ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമാണ്​ വിഷയം. ഇൻസ്റ്റ ഉപയോഗവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യ ദോഷങ്ങളെ കുറിച്ച്​ ബോധവാന്മാരായിട്ടും കുട്ടികൾക്കും യുവജനങ്ങൾക്കും അത്​ ലഭ്യമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എതിരെയാണ്​ അന്വേഷണം.ദീർഘ നേരത്തേക്ക്​ ആപ്പ്​ ഉപയോഗിച്ചാൽ യുവാക്കളിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ചും പരിശോധനകൾ നടത്തുന്നുണ്ട്​.

- Advertisment -

Most Popular

Recent Comments