Wednesday, September 28, 2022
Home Technology ചൈനയുടെ തെമ്മാടിത്തരം, 54 ആപ്പുകൾകൂടി പൂട്ടിക്കെട്ടി

ചൈനയുടെ തെമ്മാടിത്തരം, 54 ആപ്പുകൾകൂടി പൂട്ടിക്കെട്ടി

ദില്ലി: രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിക്കുകയാണ് കേന്ദ്രസർക്കാർ. ഏതൊക്കെയാണ് ആ ആപ്പുകൾ എന്നല്ലേ. വിശദമായി തന്നെ നോക്കാം. 54 ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിക്കാൻ തയ്യാറിരിക്കുന്നത്. പ്രധാനമായും രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലെന്ന് തന്നെയാണ് റിപ്പോർട്ട്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്യൂട്ടി ക്യാമറ സ്വീറ്റ് സെൽഫി, ബ്യൂട്ടി ക്യാമറ സെൽഫി, ഇക്കുലൈസർ & ബാസ് ബൂസ്റ്റർ,ക്യാംകാർഡ് ഫോർ സെയിൽസ് ഇഎൻടി,ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റർ,ടെൻസന്റ് സ്‌ക്രയവർ,ഓൻ മോജി ചെസ്,ഓൻമോജി അരീന,ആപ്പ് ലോക്ക്,ഡുവൽ സ്‌പേയ്‌സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2020 ജൂണിൽ ആദ്യ റൗണ്ടിൽ സർക്കാർ  നിരോധിച്ചത് ഏകദേശം 59  ചൈനീസ് ആപ്പുകളായിരുന്നു. അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയായിരുന്നു  ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകൾ നിരോധിച്ചതെന്നു സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാൽപതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. സംഘർഷത്തിനു പിന്നാലെ ‘ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയിൽ ശക്തമായിരുന്നു.

- Advertisment -

Most Popular

Recent Comments