Wednesday, September 28, 2022
Home Cultural ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളയുടെ 'ലോക് ഡൗൺ കവിതകൾ' ശ്രീ എം.ടി പ്രകാശനം...

ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളയുടെ ‘ലോക് ഡൗൺ കവിതകൾ’ ശ്രീ എം.ടി പ്രകാശനം ചെയ്തു

കോഴിക്കോട് : ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളയുടെ149 – മത് പുസ്തകമായ’ ലോക് ഡൗൺ കവിതകൾ’ ഇന്ന് കാലത്ത് ശ്രീ എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. മിസോറാം ഗവർണറായിരുന്ന സമയത്ത് എഴുതിയ 25 കവിതകളടങ്ങിയ പുസ്തകമാണ ലോക് ഡൗൺ കവിതകൾ. ഔറംഗ സീബിന്റെ കാലത്ത് പിതാവ് ഷാജഹാനെ തടവിലാക്കി ശില്പികളുടെ വിരലുകൾ അറുത്തു മാറ്റിയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യ ദീർഘകവിത യായ’ ആ വിരലുകൾ മറന്നോ’ എന്നത് . മിസോറാമിന്റെ പ്രകൃതി ഭംഗിയും ലോക് ഡൗൺ കാലത്തിന്റെ ദൈന്യതയാർന്ന ചിത്രങ്ങളും ഉൾപ്പെടുന്നതാണ് മറ്റ് കവികൾ .കോഴിക്കോട് എം.പി ശ്രീ എം.കെ.രാഘവൻ എം.പിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകപ്രസാധകർ. കറന്റ് ബുക്സ് എം.ഡി. ശ്രീ പെപ്പിൻ തോമസ്, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരും എം.ടി യുടെ കോഴിക്കോട്ടെ വീടായ സിതാരയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചിരുന്നു.

- Advertisment -

Most Popular

Recent Comments