ഇൻഡീവുഡ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിലാണ് സാഹിത്യ സംഗമം സംഘടിപ്പിച്ചത്. സാഹിത്യ സംഗമത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു. കേന്ദ്രസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എൻ. അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയുടെ വളർച്ചയ്ക്ക് ഇത്തരത്തിലുള്ള പരിപാടികൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെറ്റാവേഴ്സ് എന്ന പുതിയ സാങ്കേതിക വിദ്യയെ കുറിച്ചുള്ള വിശദീകരണവും പരിപാടിയുടെ ഭാഗമായി നൽകി. ഇൻഡിവുഡ് പ്രതിനിധി അരുൺ. കരവാളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസർ നിജിലേഷ് പി. കെ സ്വാഗതം പറഞ്ഞു. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും , ഇൻഡിവുഡ് ഫൗണ്ടർ ഡയറക്ടറുമായ ഡോ. സോഹൻ റോയി , കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എൽ. വി ഹരികുമാർ , എഴുത്തുകാരി എസ്. വി അന്നപൂർണ്ണാദേവി എന്നിവർ ആശംസകൾ നേർന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരികുമാർ അടിയോടിൽ നന്ദി പറഞ്ഞു.