Wednesday, September 28, 2022
Home Cultural ആട്ടവിളക്ക് അണഞ്ഞു.. വേഷങ്ങൾ ബാക്കി വച്ച് മുരളീധരൻ നമ്പൂതിരി യാത്രയായി

ആട്ടവിളക്ക് അണഞ്ഞു.. വേഷങ്ങൾ ബാക്കി വച്ച് മുരളീധരൻ നമ്പൂതിരി യാത്രയായി

കോട്ടയം : പ്രശസ്ത കഥകളി നടനും സാംസ്ക്കാരിക പ്രവർത്തകനുമായ കുടമാളൂർ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.53 വയസായിരുന്നു.കഥകളി ആചാര്യൻ ഗുരു കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായി. മാത്തൂർ ഗോവിന്ദൻകുട്ടി കലാമണ്ഡലം രാമൻകുട്ടി കലാമണ്ഡലം ഗോപി കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീ വേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദക  പ്രീതി പിടിച്ചു പറ്റി. കുമാരനല്ലൂർ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്റെയും മകനായി 1969 ജനുവരി 11 ന് ജനിച്ചു. കുടമാളൂർ കലാകേന്ദ്രം കളരിയിൽ കഥകളി അഭ്യസിച്ചു. പേരൂർ മൂലവള്ളിൽ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. ഇ.എൻ. ശോഭനാ ദേവി,ഇ എൻ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങൾ.

- Advertisment -

Most Popular

Recent Comments