Sunday, December 4, 2022
Home Cinema ദിലീപിൻറെ കണ്ണീർ കഥകൾ വെളിപ്പെടുത്തി ലാൽ ജോസിന്റെ പുതിയ പുസ്തകം; ലാൽജോസിന്റെ ഭൂപടങ്ങൾ

ദിലീപിൻറെ കണ്ണീർ കഥകൾ വെളിപ്പെടുത്തി ലാൽ ജോസിന്റെ പുതിയ പുസ്തകം; ലാൽജോസിന്റെ ഭൂപടങ്ങൾ

പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകത്തിന്റെ പ്രസാധകർ മനോരമ യാണ് ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്തുന്നതിലെ ആരും കേൾക്കാത്ത അനുഭവങ്ങൾ മുതൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള അപൂർവ ഒത്തുചേരൽ വരെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ്… ലാൽ ജോസിന്റെ ഭൂപടങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം നടൻ ദിലീപിന്റെ ജീവിതവുമായി ബന്ധപെട്ടവയാണ്.

ദിലീപിന്റെ മഞ്ജുവുമായുള്ള പ്രണയം മുതൽ കാവ്യയുടെ  സിനിമ പ്രവേശം  വരെ ലാൽ ജോസിന്റെ പുസ്തത്തിൽ പരാമര്ശിക്കുന്നുണ്ട്. ദിലീപ് വിഷ്ണുലോകത്തിന്റെ സെറ്റിൽ എത്തിയത് അന്ന് സെറ്റിൽ നിന്നും ഒഴിവാക്കാചുമതല പെട്ട ലാൽ ജോസിന്റെ സഹയാത്രികനായി ദിലീപ് മാറിയത്. പിന്നീട് മഞ്ജുവുമായി ദിലീപിന്റെ പ്രണയമ വീട്ടുകാരുടെ എതിർപ്പ്, ദിൽപിനും  മഞ്ജുവിനും സംസാരിക്കാനായി കൃഷ്ണഗുഡിൽ ഒരു പ്രണയകാലത്തിന്റെ സെറ്റിൽ വന്നപ്പോൾ പ്രണയം പരസ്യമായതോട് സംസാരിക്കാൻ മറ്റു വഴി ഇല്ലാതിരുന്ന ദിലീപിനും മഞ്ജുവിനും വേണ്ടി അങ്ങാടിപ്പുറം റെയിൽവേയെ സ്റ്റേഷനിൽ നിർത്തി ഇട്ടിരുന്ന ട്രെയിനിൽ സൗകര്യം ഒരുക്കിയതു ഒക്കെ പുസ്തകത്തിൽ പറയുന്നുണ്ട്.

കാവ്യയുടെ സിനിമ പ്രവേശനവും പുസ്തകത്തിലുണ്ട് 
ഈ പുസ്തകം ഒരർത്ഥത്തിൽ ലാൽജോസ് എന്ന സിനിമാ സംവിധായകന്റെ ജീവിത കഥയുമാണ്. ബോക്സ് ഓഫിസ് ഹിറ്റുകളായി മാറിയ  സിനിമകൾ മലയാളികൾക്കു സമ്മാനിച്ചതിനു പിന്നിലെ കണ്ണീരും കഷ്ടപ്പാടുകളുമാണു ലാൽജോസ് പറയുന്നത്. മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ താരങ്ങളോടൊപ്പമുള്ള അനുഭവങ്ങളും  ലാൽജോസ് വിവരിക്കുന്നുണ്ട് സിനിമയിലെ സൗഹൃദങ്ങൾ വലുതായതും ഇമോഷണൽ പിടിവലികളുണ്ടായതും അദ്ദേഹം ഈ പുസ്തകത്തിൽ തുറന്നു പറയുന്നു. ഒരിക്കൽ നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞു നിൽക്കേണ്ട വന്ന സംഭവം ലാൽജോസ് പറയുന്നത് തനി നാട്ടിൻപുറത്തുകാരന്റെ മനസ്സോടെയാണ്. ഒരു  സംഭവം ഭ്രാന്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം സങ്കടത്തോടെ വെളിപ്പെടുത്തുന്നു. അത്തരം അനുഭവങ്ങൾ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ പുസ്കത്തിലൂടെ അക്കാര്യം തുറന്നു പറയുന്നതെന്നും ലാൽജോസ് വിശദീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ താൽപര്യമുള്ളവരുടെ സ്വപ്നങ്ങൾക്ക്  ലാൽജോസിന്റെ ഭൂപടങ്ങൾ  നിറം പകരുന്നു. സിനിമാ മോഹം മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് വഴികാട്ടിയുമാണ് ഈ പുസ്തകം. ഒരു കഥ തിരക്കഥയാകുന്നതും അത് സംവിധായകന്റെ മനസ്സിലൂടെ, അഭിനേതാക്കളുടെ പ്രതിഭയിലൂടെ, സംഗീത സംവിധായകരുടെ ഭാവനയിലൂടെ, ഗായകരുടെ ശബ്ദത്തിലൂടെ, ക്യാമറാമാന്റെയും മറ്റ് അണിയറക്കാരുടെയും ആത്മാർപ്പണത്തിലൂടെ തിയേറ്ററിലെത്തുന്നതിന്റെ ഘട്ടങ്ങൾ അനുഭവങ്ങളുടെ തീച്ചൂളയിലാണ് ലാൽജോസ് പങ്കുവയ്ക്കുന്നത്. അതിനൊപ്പം ലാൻഡ് മാർക്കുകളായി ലാൽജോസ് അടയാളപ്പെടുത്തിയിട്ടുള്ളത് സിനിമയിലെ സൗഹൃദങ്ങളും ആത്മബന്ധങ്ങളും അടിയൊഴുക്കുമാണ്…

- Advertisment -

Most Popular

Recent Comments