സത്യത്തിൽ കേരളം ഭരിക്കുന്നത് ആരാണ്.. സിപിഎം പോലീസ് കോംബൊ ആണോ അതോ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പിണറായി വിജയനാണോ..? മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തരം പൂർണപരാജയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ നടന്ന ചർച്ചയും കേരളത്തിലെ പോലീസിൻരെ അഴിഞ്ഞാട്ടത്തെ കുറിച്ചാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവരാണ് പോലീസ്. എന്നാൽ ഈ പോലീസുകാർ തന്നെ ജനങ്ങളുടെ നേരെ തിരിഞ്ഞാൽ എന്തുചെയ്യും.. പിന്നെ അവിടെ ഇടപെടൽ നടത്തേണ്ടത് പോലീസുകാരെ ഭരിക്കുന്ന മന്ത്രിയാണ്. കേരളത്തിൽ ഇപ്പോൾ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളിലാണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെ പോലീസ് ഗുണ്ടകളെ വെള്ളവും വളവും നൽകി വളർത്തുന്നത് സിപിഎമ്മുകാരാണെന്ന കാര്യം സത്യമാണ്. പോലീസിൻരെ ഇത്തരത്തിലുള്ള പരാക്രമങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറയുമ്പോൽ ഒന്നുകൂടി പറയാം പോലീസ് എന്നുപറയുമ്പോൾ ഡിജിപി മുതൽ താഴെതട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.പോലീസ് സേനയിൽ നല്ലവരായ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. കുറച്ച് പേർ നടത്തുന്ന നിയമലംഘനങ്ങളും പരാക്രമങ്ങൾക്കും പേര് കേൾക്കേണ്ടി വരുന്നത് പോലീസ് സേനയിലെ നല്ല ഉദ്യോഗസ്ഥർക്കും കൂടിയാണ്. കിളിക്കൊല്ലൂർ പോലീസ് മർദ്ദനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.