സിപിഎം നേതാവ് എം എം മണിക്ക് എതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ ഭീഷണിപ്പെടുത്തി എം എം മണിയുടെ പ്രസ്താവന. എം എം മണിക്ക് മൂന്നാറിലെ അബ്കാരിയുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളതും 29 കോടി രൂപയ്ക്ക് എംഎം മണി അബ്കാരിയുടെ റിസോർട്ട് വാങ്ങിയതുമായ ഇടപാടുകൾ സഹകരണബാങ്കിന്റെ അറിവോടെയാണ് എന്നാണ് എസ് രാജേന്ദ്രൻ പറഞ്ഞത്.
എന്നാൽ തനിയ്ക്കെതിരെ ഉന്നയിച്ച റിസോർട്ട് ആരോപണത്തെക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും,പറഞ്ഞാൽ രാജേന്ദ്രൻ പ്രതിയാകുമെന്നും എംഎം മണി ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്നു. രാജേന്ദ്രന് ഈ പാർട്ടിയക്കുറിച്ച് വലിയ അറിവില്ല.. അയാൾ പാർട്ടിക്ക് പുറത്താണ്.അയാളെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്നും എം എം മണി പറഞ്ഞു.
മൂന്നാറിൽ ടി എൻ യു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വാങ്ങിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രൻറെ ആരോപണം.:സഹകരണ വകുപ്പിൻറെ അനുമതിയോടെയാണോ റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് എന്ന് അന്വേഷിക്കണം.നേരത്തെ സിവിൽ കേസ് നിലനിൽക്കുന്നതിനാൽ അത്തരത്തിൽ പണം പിൻവലിക്കാൻ ആവില്ല.എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയത്.ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു.ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ട്.: ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയത്.പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രൻ ആവസ്യപ്പെട്ടിരുന്നു. ഇതാണ് എം എം മണി തള്ളിയത്. ഇനി ഒരു കാര്യം കൂടി പറയാം പാർട്ടിക്ക് എതിരായി പറയുന്നവരെ അത് സിപിഎം എന്ന പാർട്ടിയ്ക്കുള്ളിൽ തന്നെ ഉള്ള ആളാണെങ്കിൽ പോലും എതിർക്കുന്നവനെ ഒരു പൂ നുള്ളുന്ന ലാഘവത്തോടെ നുള്ളികളയുന്ന സമീപനമാണ് സിപിഎം എന്ന പാർട്ടിയിൽ നടക്കുന്നത്.എം എം മണിയെ പോലെയുള്ള ചില നേതാക്കൻമാരു കൂടി ഉണ്ടെങ്കിൽ എന്ത് അഴിമതിയും ഇവിടെ നടക്കുകയും ചെയ്യും.കളക്ടറെയായാലും, മുൻ എംഎൽഎ ആയാലും സാധാരണക്കാരനായാലും മണിആശാന് ഒരു പോലെയാണ്,ആരെതിർത്താലും പാർട്ടി തീരുമാനം മാത്രമേ നടക്കൂവെന്ന സമീപനമാണ് എം എം മണി പറയുന്നത്.