മുട്ടം: ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘യോദ്ധാവ് ‘ പദ്ധതിയുടെ ഭാഗമായി ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

യോദ്ധാവ് പദ്ധതിയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഷോർട്ട് ഫിലിം മുട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. കോവിഡ് വ്യാപന സമയത്ത് മാസ്ക്കാണ് പ്രധാനം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സിജോ ജോസഫ് മുട്ടമാണ് യോദ്ധാവിന് വേണ്ടി കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.

നിർമ്മാണം:റെയ്ഗൻ ജോസഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്:ലിന്റോ തോമസ്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്: അരുൺ കുമാരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനീഷ്. ക്രിയേറ്റീവ് സപ്പോർട്ട്: ആർ മധു ബാബു (ഡി വൈ എസ് പി തൊടുപുഴ), പ്രിൻസ് ജോസഫ് (എസ് എച്ച് ഒ മുട്ടം പൊലീസ്). ക്രിയേറ്റിവ് ഡയറക്ടർ: ജെയിംസ് വി ജെ.അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: കിഷോർ സുകുമാരൻ, സിജോ തോമസ്, മഹേഷ് ഭാസ്കർ. പ്രൊഡക്ഷൻ കോർഡിനേടെഴ്സ്: ഷാജഹാൻ പി കെ (എസ് ഐ മുട്ടം പൊലീസ്), പ്രദീപ് കുമാർ (എസ് സി പി ഒ മുട്ടം), രാം കുമാർ (സി പി ഒ മുട്ടം). കലാസംവിധാനം:സുജിത്. പ്രൊഡക്ഷൻ കൺട്രോളർ: ജെയ്സൺ കാഞ്ഞാർ. സ്റ്റിൽസ്: സിജോ തോമസ് എന്നിവരും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.

മുട്ടത്തും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഷോർട്ട് ഫിലീമിൽ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളായവരുമാണ് വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നത്.
