Monday, January 30, 2023
Home News Local ചെപ്പടിവിദ്യ ഏൽക്കില്ല പിണറായി, നാണിച്ച് തലകുനിക്കും..

ചെപ്പടിവിദ്യ ഏൽക്കില്ല പിണറായി, നാണിച്ച് തലകുനിക്കും..

സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണറും തമ്മിലെ തർക്കം ഓരോ ദിവസം കഴിയും തോറും മൂർച്ഛിക്കിുന്നനിലയിലേക്ക് പോവുകയാണ്. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക.

പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.
എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.

നവംബർ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ ജനകീയ പ്രതിഷേധവുമെന്ന നിലയിൽ പ്രതിഷേധ പരിപാടികൾക്ക് നേരത്തെ തന്നെ രൂപം നൽകിയിരുന്നു. ഇടത്, യുവജന സംഘടനകളും അധ്യാപക സംഘടനകളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതിഷേധ രംഗത്തേക്ക് വന്നിരുന്നു. ഗവർണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തി പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമം. സർവകലാശാലകളിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ഗവര്ണർ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിൻറെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

- Advertisment -

Most Popular

Recent Comments