Monday, January 30, 2023
Home News Local ഗവർണ്ണർ മനോരോഗിയെന്ന്...

ഗവർണ്ണർ മനോരോഗിയെന്ന്…

അസാധാരണ നടപടിയിലൂടെ  ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കം ചെയ്യണമെന്ന ഗവർണറുടെ ആവശ്യത്തെ വിമർശിച്ച് വിവിധ നേതാക്കൾ. വിസി വിവാദത്തിൽ രാജ്ഭവനെ അനുകൂലിച്ചവരും ഇപ്പോൾ പിന്നോട്ട്പോകുകയാണ്. ഗവർണർക്കെതിരെ ആർ എസ് പി നേതാവ് ഷിബു ബേബിജോൺ, മുൻ നിയമമന്ത്രി എ.കെ ബാലൻ തുടങ്ങിയവരാണ് രംഗത്തുവന്നിരിക്കുന്നത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം, ഒരു സംസ്ഥാന സർക്കാരിന് ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, കേന്ദ്രസർക്കാരിന് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കാം. അത്തരത്തിലുള്ള രീതിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നടപടികൾ രാഷ്ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ല. എന്നിട്ടും ഗവർണർക്ക് സംഘപരിവാർ അജണ്ടയാണെന്ന് കുറ്റപ്പെടുത്തുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.

ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു ബേബി ജോണിൻറെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ കത്തിൽ പറയുന്നു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവർണർ കത്തിൽ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. എന്നാൽ, മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

അതുപോലെഗവർണർക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ നിയമമന്ത്രി എ.കെ.ബാലൻ. ഗവർണർക്ക് പ്ലഷറിന്റെ പ്രശ്നമല്ല. ഗവർണറുടേത് പ്രഷറിന്റെ പ്രശ്നമാണ്. ഡോക്ടറെ കാണിച്ച് ഡെൽമ 40 കഴിക്കണമെന്നും എ.കെ.ബാലൻ പരിഹസിച്ചു .

- Advertisment -

Most Popular

Recent Comments