Monday, January 30, 2023
Home News Latest ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണം; സുബ്രഹ്മണ്യന്‍ സ്വാമി

ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണം; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: ഗവർണറെ തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ‘കേരള ഗവർണർ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു’. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

കേരളത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും കർശന നടപടികൾ സ്വീകരിക്കുക്കയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സർക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ഇതിനോടകം വലിയ ചർച്ചയായി മാറി കഴിഞ്ഞു. നിരവധി പേരാണ് ഈ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. ‘നിങ്ങളെ നിരാശരാക്കുന്നില്ല, പക്ഷേ കേരളത്തിലെ സംസ്ഥാന സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടാലും അടുത്ത 100 വർഷത്തേക്ക് കേരളത്തിൽ ഒരു സീറ്റിൽ പോലും സംഘികൾ വിജയിക്കില്ല. ഗവർണർ തന്റെ അധികാരം ലംഘിച്ചാൽ ശക്തമായ നിയമ-നിയമനിർമ്മാണ പ്രതികരണമുണ്ടാകും. അദ്ദേഹമിപ്പോള്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണേലും അല്ലേലും’. ഒരാൾ കമന്റായി കുറിച്ചു.

- Advertisment -

Most Popular

Recent Comments